വിളപ്പിൽശാലയിൽ സ്കൂട്ടർ യാത്രികയെ കടന്നു പിടിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ സ്വദേശി പ്രസാദ്, തൈക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ എന്നിവരെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്. കുണ്ടമൺകടവ് പേയാട് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പള്ളിമുക്ക് മുസ്ലിം പള്ളിക്ക് സമീപത്ത് വച്ചാണ് സംഭവം. സംഭവത്തിൽ വിളപ്പിൽശാല പോലീസ് കേസെടുക്കുകയും തുടർ അന്വേഷണത്തിൽ കുണ്ടമൺ ഭാഗത്ത് നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Veena George vbisits thiruvanathapuram hospitals: ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
Dr Mohan Bhagwat: ഓരോ നടയിലും എത്തി ദർശനം നടത്തുന്നതിന് മുൻപ് അവിടുത്തെ പ്രതിഷ്ഠയുടെ പ്രാധാന്യവും വിശേഷവും ചോദിച്ചു മനസ്സിലാക്കിയായിരുന്നു സർസംഘചാലക് ദർശനം പൂർത്തിയാക്കിയത്.
Crime News: കഴിഞ്ഞ മാസം ഒന്‍പതാം തീയതി വെള്ളാർ ഭാഗത്തു വെച്ചാണ് സംഭവം നടന്നത്. സുഹൃത്തായ സ്വരാജിനെ പ്രതികൾ മദ്യപിക്കാൻ വിളിച്ചെങ്കിലും വരാത്തതിനെ തുടർന്ന് നടന്ന തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.