റിയാസിനെ ദയവുചെയ്ത് ഇങ്ങനെ വേദനിപ്പിക്കരുത് എന്നാണ് ആ കുറിപ്പിൽ എഴുതിയിരിക്കുന്നത്. Bigg Boss Malayalam Season 4 എന്ന ഫേസ്ബുക്ക് പേജിലാണ് ഈ കുറിപ്പ് പങ്കുവച്ചിട്ടുള്ളത്.
മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് പെരുമ്പാവൂർ കോടതി. കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച ഹർജി പെരുമ്പാവൂര് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.
Bigg Boss Malayalam Season 4 Cyber Attack താരത്തിനെതിരെ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ചാണ് ഡോ.റോബിന്റെ ആരാധകർ എന്ന പേരിൽ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജുകളിൽ എത്തി സൈബർ ആക്രമണം നടത്തയിത്.
Dr Robin Fans Cyber Attack on Mohanlal നടന് നിലപാടില്ല, അവതാരകനായ സൂപ്പർ താരം മറ്റുള്ളവരുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് പെരുമാറുന്നത് തുടങ്ങിയവ ആരോപിച്ചാണ് ഡോ. റോബിന്റെ ആരാധകർ എന്ന പേരിൽ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജുകളിലെത്തി കമന്റ് രേഖപ്പെടുത്തുന്നത്
ബിഗ് ബോസിൽ ഇനി നിൽക്കാനാവില്ലെന്നും മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് ജാസ്മിൻ ബിഗ് ബോസിനെ അറിയിച്ചു. കൺഫെഷൻ റൂമിൽ എത്തിയായിരുന്നു ജാസ്മിൻ ഇക്കാര്യം പറഞ്ഞത്.
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച് കൊണ്ടുള്ള വീഡിയോയിൽ താൻ ബിഗ് ബോസ് മലയാളത്തിലേയ്ക്ക് വരുന്നുണ്ടെന്ന് കമൽ ഹാസൻ പറഞ്ഞിരുന്നു. കമൽ ഹാസൻ വരുന്നത് നേരത്തെ തന്നെ മത്സരാർഥികളെ ബിഗ് ബോസ് അറയിച്ചിരുന്നു.
മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് 12ത് മാൻ. മെയ് 20നാണ് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങിയത്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൻറെ പ്രമേയം.
Barroz leaked pictures മലയാളത്തിൽ ഇതിന് മുമ്പ് ജിജോ പുന്നൂസ് ഒരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമയിലാണ് ഗ്രാവിറ്റി ഇല്യൂഷൻ സാങ്കേതികത ഉപയോഗിച്ചിട്ടുള്ളത്.
ചിത്രകാരൻ കൂടിയായ അഭിരാജ് മോഹൻലാലിന്റെ എല്ലാ പിറന്നാളിലും അദ്ദേഹത്തിന്റെ ഒരു ചിത്രം വരക്കുന്ന പതിവുണ്ട്. എന്നാൽ ഇത്തവണ നൂറ് പേപ്പറുകളിൽ ചിത്രം വരച്ച ശേഷം അവ യോജിപ്പിച്ച് ദേവാസുരം എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ചിത്രം രചിക്കുന്ന ശ്രമകരമായ ചിത്രരചനയാണ് അഭിരാജ് മറ്റ് നാല് സുഹ്യത്തുക്കൾക്കൊപ്പം ചേർന്ന് പൂർത്തിയാക്കിയത്.
പൃഥ്വിരാജ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രമിലും മറ്റും ഇട്ട ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നടന വിസ്മയം മോഹൻലാലിന്റെ 62ാം പിറന്നാൾ ദിനമായ ഇന്ന് പൃഥ്വിരാജ് ഇട്ട പോസ്റ്റാണിത്.
ദൃശ്യം 2 എന്ന ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ - ജീത്തു ജോസഫ് ഒന്നിക്കുമ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷകൾക്ക് ഒത്തുപോകുന്ന നല്ല ഉഗ്രൻ സസ്പെൻസ് ത്രില്ലർ ചിത്രമാണ് 12ത് മാൻ. ഒരു സങ്കീർണമായ സാഹചര്യം ഓരോ ചരടും അഴിച്ച് അഴിച്ച് പ്രേക്ഷകനും അതിനൊപ്പം സഞ്ചരിപ്പിക്കാനുള്ള ജീത്തു ജോസഫ് മികവ് ഇത്തവണയും 12ത് മാനിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.